Name:
Location: Muelheim an der Ruhr, Germany

Monday, October 23, 2006

ക്യാന്‍വാസ്

എത്രയോ ചിത്രങ്ങള്‍ വരക്കുകയും മായ്ക്കുകയും ചെയ്ത വലിയ ആ ക്യാന്‍വാസ്...
ആതിന്റെ ഒരു കോണില്‍ പെയിന്റില്‍ മുക്കിയ ബ്രഷുമായി,
ആരൊക്കെയോ ചോദിച്ച, ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു മുഖം വരക്കാന്‍ അയാള്‍ ഇരുന്നു.
പിന്നീട് എപ്പോഴോ, ആരൊക്കെയോ പറയുന്നതു കേട്ടു,
ആ ചിത്രത്തിന് അയളുടെ ഛായ ഉണ്ടെന്നു.

6 Comments:

Anonymous Anonymous said...

No one can actually create some thing from nothing when he writes. Consciously or unconsciously an author happens to revitalize his own experiances into his products. It is a natural things. And the literary outcome has real taste once it is added with the life experiance of the author.

Monday, October 23, 2006 12:40:00 PM  
Blogger ലിഡിയ said...

എനിക്കും അങ്ങനെ തന്നെ തോന്നുന്നു,ആത്മകഥാംശം ഇല്ലാത്ത കഥയെഴുതാന്‍ ആര്‍ക്കെങ്കിലും ആവുമോ,ഒരു പക്ഷേ തിരശ്ശീലയ്ക്ക് പിന്നിലെങ്കിലും നിന്ന് കണ്ടിരിക്കുന്ന കഥകളെയല്ലേ നമുക്ക് മാറ്റാനാവൂ, അയാള്‍ അയാളെ തന്നെ തിരിചറിഞ്ഞിരുന്നില്ലെന്നാവോ.

അങ്ങനെയും ആവാം..

-പാര്‍വതി.

Monday, October 23, 2006 1:02:00 PM  
Blogger Aravishiva said...

ക്രീയാത്മകത ഒന്നില്ല എന്ന് എന്റെ ഒരു സുഹൃത്ത് വാദിച്ച് ജയിച്ചതോര്‍ത്തു...ആരും പുതിയതായൊന്നും സൃഷ്ടിയ്ക്കുന്നില്ല,നമുക്ക് മുന്നെ ഉണ്ടായിരുന്നത് കണ്ടെത്തുന്നു..അത്രമാത്രം..എന്തായാലും ചുരുങ്ങിയ വരികളൈലൊളിപ്പിച്ച ആശയം നന്ന്....

Monday, October 23, 2006 1:10:00 PM  
Blogger സൂര്യോദയം said...

ശരിയാണ്‌..
കണ്ടതും കേട്ടതും സ്വാധീനിക്കപ്പെടാതെ ഒന്നും സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല

Monday, October 23, 2006 1:34:00 PM  
Blogger വേണു venu said...

ആത്മകഥാംശം ഇല്ലാത്ത ഒരു സൃഷ്ടിയും സൃഷ്ടിക്കപ്പെടുന്നില്ല എന്നെനിക്കു തോന്നുന്നു.പാര്‍വ്വതിയോടു് ഞാന്‍ യോജിക്കുന്നു.

ഗോപന്‍ അനുമോദനങ്ങള്‍.

Monday, October 23, 2006 1:58:00 PM  
Blogger ടി.പി.വിനോദ് said...

നന്നായിരിക്കുന്നു ഗോപാ..
കാണപ്പെടാത്തതിലേക്ക് വരഞ്ഞെത്തുന്ന ഈ നുറുങ്ങ്...

Monday, October 23, 2006 4:49:00 PM  

Post a Comment

<< Home