ഇയ്യാംപാറ്റകള്‍
മീനച്ചൂടില്‍ തപിച്ച മണ്ണിനെ പ്രണയം പുതുമഴയായി ചുംബിച്ചു.
മണ്ണിന്റെ ചുടു നെടുവീര്‍പ്പില്‍ ചിറകു മുളച്ചോരു ചിതല്‍ കൂട്ടരെ
വിട്ടു ആകാശത്തിലേക്ക് പതിയെ പറന്നുയര്‍ന്നു.
വെളിച്ചം മങ്ങിയപ്പോള്‍ അങ്ങു ദൂരെ ഉമ്മറത്തു തിരിയിട്ടു തെളിച്ച
ഒരു നിലവിളക്കിനടുത്തേക്കു മുറ്റത്തു തീര്‍ത്ത തീക്കൂനയില്‍ വീഴാതെ
അവന്‍ പറന്നെത്തി.
പുസ്തകത്തില്‍ പറന്നിരിക്കുമ്പോള്‍ ആ കൊച്ചു കുട്ടിയുടെ കൌതുകത്താല്‍
ഒരു ചെറിയ ചില്ലുകുപ്പിയില്‍ അടക്കപ്പെട്ടു. ചുമരില്‍ ഇരുന്ന ഒരു
മിന്നാമിന്നിയെ നോക്കി അവന്‍ കിനാവു കണ്ടുതുടങ്ങി.
മാനം തെളിയുമ്പോള്‍ ഈ ചില്ലുപത്രത്തിന്റെ മൂടി തുറക്കപ്പെടും.
ഇന്നലെ പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണീനു മീതേ കൂടൂതല്‍
ഉയരത്തിലെക്കു വേഗത്തില്‍ പറക്കും.
പിന്നീടെപ്പോഴോ ഒരിക്കല്‍ മഴയില്‍ കുതിര്‍ന്നും മണ്ണില്‍ ലയിച്ചും വീണ്ടും
പിന്നീടെപ്പോഴോ ഒരിക്കല്‍ മഴയില്‍ കുതിര്‍ന്നും മണ്ണില്‍ ലയിച്ചും വീണ്ടും
ചിതലുകളായി ജീവിതം തുടരുകയായി.